തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന പതിനഞ്ചാമത് ദേശീയ കളരി പയറ്റ് മത്സരത്തിൽ വയനാട് നടവയൽ സ്വദേശിനി ആൽഫിയ സാബു സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹൈ കിക്ക് വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി. നടവയൽ കോയിക്കാട്ടിൽ സാബു – ബിജി ദമ്പതികളുടെ മകളാണ്. നടവയൽ ജി.ജി കളരി സംഘാംഗമാണ്.
ജോസ് ഗുരുക്കളുടെയും കുട്ടികൃഷ്ണൻ ഗുരുക്കളുടെയും കീഴിലാണ് പരിശീലനം. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.