ഇനി വാഹനങ്ങളുടെ രേഖ ഓട്ടോമാറ്റിക്; നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ സംസ്ഥാനത്ത് ഉടനീളം.

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നത് ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ ആക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇതിനായി വാഹനങ്ങളുടെ നബര്‍ പ്ലയിറ്റ് സ്വയം തിരിച്ചറിയുന്ന കാമറകള്‍ സംസ്ഥാനത്തുടനീളം മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. വാഹനപരിശോധന കണ്ട് പെട്ടെന്ന് വാഹനങ്ങള്‍ നിറുത്തുന്നതുള്‍പ്പെടെ അപകടത്തിനു വഴിയൊരുക്കുന്ന സന്ദര്‍ഭങ്ങളില്‍ ഭൂരിഭാഗവും ദുരന്തത്തിന് ഇരയാകുന്നത് ഇരുചക്ര വാഹനയാത്രക്കാരാണ്.

700 കാമറകള്‍

വാഹനങ്ങളുടെ നബര്‍ കൃത്യമായും മിഴിവോടെയും തിരിച്ചറിയാന്‍ കഴിയുന്ന 700 അത്യാധുനിക കാമറകളാണ് സേഫ് കേരള പദ്ധതിയുടെ കീഴില്‍14 ജില്ലകളിലായി സ്ഥാപിക്കുന്നത്.ഓരോ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും സ്ഥാപിക്കും. ജനുവരി അവസാനത്തോടെ ഈ സംവിധാനം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഈ കാമറകള്‍ പകര്‍ത്തുന്ന വാഹനങ്ങളുടെ നബര്‍ പ്ലേയ്‌റ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം ഡിജിറ്റലായി അവയുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്യും. വ്യാജ രജിസ്ട്രേഷന്‍ നമ്ബറും ഇതിലൂടെ കണ്ടെത്താനാകുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുത്തലത്ത് രാജീവന്‍ പറഞ്ഞു.

വാഹനങ്ങളുടെ നബര്‍ പ്ലെയിറ്റിന്റെ ചിത്രം കാമറ പകര്‍ത്തി കഴിഞ്ഞാല്‍ ഞൊടിയിടയില്‍ അവ അതത് കണ്‍ട്രോള്‍ റൂമുകളിലേക്ക് അയയ്ക്കും. ഇതോടെ ഉടന്‍ തന്നെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍,​ നികുതി അടവ്,​ ഇന്‍ഷ്വറന്‍സ്,​ മലിനീകരണ പരിശോധനാ സര്‍ട്ടിഫിക്കറ്റ്,​ വ്യാവസായിക വാഹനങ്ങളുടെ പെര്‍മിറ്റ്,​ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്,​ വാഹനം കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള എല്ലാ വിവരങ്ങളും വിലയിരുത്തും.

നിര്‍മ്മിത ബുദ്ധിയും

കാമറ പകര്‍ത്തുന്ന വാഹനത്തിന്റെ നമ്പർ പ്ലെയിറ്റിന്റെ ചിത്രം നിര്‍മ്മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)​ സഹായത്തോടെ വിശകലനം ചെയ്ത് മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന വാഹനങ്ങളുടെ രൂപവുമായി ഒത്തുനോക്കുന്ന സംവിധാനത്തിനും രൂപം നല്‍കും. ഇതിലൂടെ വ്യാജ നമ്ബറുകള്‍ വേഗത്തില്‍ കണ്ടെത്താനാകുമെന്നതാണ് മേന്മ. നിയമലംഘനം നടത്തിയ വാഹനത്തിന്റെ നമ്ബറും കുറ്റം എന്താണെന്നതും അടക്കം വിശദീകരിക്കുന്ന സന്ദേശം ഇ-മെയില്‍,​ എസ്.എം.എസ് മുഖേന ഉടമസ്ഥനെ അറിയിക്കും. ദേശീയ തലത്തിലുള്ള ഏകീകൃത മോട്ടോര്‍ വെഹിക്കിള്‍ ഡേറ്റാബേസിന്റെ സഹായത്തോടെയാണ് വാഹനത്തിന്റെ പരിശോധനകള്‍ നടത്തുക. രജിസ്ട്രേഷന്‍,​ ടാക്‌സ്,​ ഇന്‍ഷ്വറന്‍സ് തുടങ്ങിയവ എല്ലാം തന്നെ ഇപ്പോള്‍ വാഹന്‍ സാരഥി സോഫ്‌റ്റ്‌വെയറില്‍ ലഭ്യമാണ്. വാഹനങ്ങളുടെ മലിനീകരണ സര്‍ട്ടിഫിക്കറ്റ് കൂടി സോഫ‌്‌റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുന്ന ജോലികള്‍ നടന്നുവരുകിയാണ്. നവംബര്‍ ഒന്നോട് കൂടി സ്വകാര്യ ഏജന്‍സികള്‍ പുക സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അവസാനിപ്പിക്കും. സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് തന്നെയാകും പുകയുടെ അളവ് നിശ്ചയിക്കുക. തുടര്‍ന്ന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതിലൂടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് തടയാനാകും.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.