കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ച് മൂന്നുറോളം പേർ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. ‘കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പകാളിത്തം’ എന്ന സന്ദേശവുമായി യുവാക്കളിൽ തെരഞ്ഞെടുപ്പ് അവബോധം വളർത്തുന്നതിനായാണ് മെഗാ തിരുവാതിര നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ സ്‌കൂൾ കോളേജ് തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, ഇലക്ഷൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്വീപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടമാണ് മെഗാ തിരുവാതിരക്ക് നേതൃത്വം നൽകുക.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക