തെന്നിന്ത്യയിലെ ആക്ഷൻ ഹീറോയിൻ എന്നറിയപ്പെടുന്ന താരമാണ് വാണി വിശ്വനാഥ്. 1987 മുതൽ അഭിനയലോകത്ത് വന്ന വാണി 2014 വരെ മലയാള സിനിമാലോകത്ത് സജീവമായിരുന്നു. പിന്നീട് തെലുങ്ക് സിനിമയുടെ ഭാഗമായിരുന്നു എങ്കിലും മലയാളത്തിലേക്ക് മടങ്ങി വന്നിരുന്നില്ല.
എന്നാൽ ഇപ്പോൾ ഇതാ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ പ്രിയതാരമായ വാണി വിശ്വനാഥ് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു . ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് താരം വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിലേത് ഒരു ഉശിരൻ കഥാപാത്രം ആയിരിക്കുമെന്ന് പറയുകയാണ് വാണി.
മാധ്യമപ്രവർത്തകരോട് ആയിരുന്നു വാണിയുടെ പ്രതികരണം. ‘ഞാൻ മക്കളുമായി അങ്ങ് ഒതുങ്ങി കൂടിയതാണ്. അവരുടെ കാര്യങ്ങളൊക്കെ നോക്കാനായിട്ട്. മോളിപ്പോൾ മെഡിസിന് പഠിക്കുകയാണ്. ദുബൈയിൽ ആണ്. മോൻ പത്തിൽ പഠിക്കുന്നു.
നല്ലൊരു കഥാപാത്രം കിട്ടിയപ്പോൾ തിരികെ വരാൻ തീരുമാനിച്ചു’, വാണി വിശ്വനാഥ് പറഞ്ഞു. പുതിയ ചിത്രത്തിനായി എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും വേണമെന്നും വാണി വിശ്വനാഥ് ആവശ്യപ്പെട്ടു.
ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് അഭിനയിക്കുന്നത്. രവീണ രവിയാണ് നായിക. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകളാണ് മലയാളിയായ രവീണാ രവി. സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ.