തിരുവനന്തപുരം: കല്ലമ്പലത്ത് മദ്യപിച്ച് റോഡിൽ വീണു കിടന്ന വയോധികന് ശരീരത്തിലൂടെ നിരവധി വാഹനം കയറിയിറങ്ങി ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കടുവയിൽ പള്ളിക്ക് സമീപം റോഡുവക്കിൽ ഗ്രാമഫോൺ വിൽക്കുന്ന രാജനാണ് അപകടത്തിൽപ്പെട്ട് ദാരുണ മരണം സംഭവിച്ചത്
റോഡിൽ വീണുകിടന്ന ഇയാളുടെ തലയിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു. നിരവധി വാഹനങ്ങൾ കയറി ഇറങ്ങിയതായി സംശയിക്കുന്നു. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്.