കേരള കർണാടക അതിർത്തി ഗ്രാമമായ അരണപ്പാറയിൽ നിന്നും കോഴിക്കോടിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസിന് യൂത്ത് കോൺഗ്രസ് അരണപ്പാറ യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോവിഡ് കാലത്ത് നിർത്തലാക്കിയ അരണപ്പാറ സ്റ്റേ ബസ് പുനസ്ഥാപിക്കുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവ് ഷംസീർ അരണപ്പാറയുടെ നേതൃത്വത്തിൽ മാസങ്ങളായി നടത്തുന്ന ഇടപെടലുകളിലൂടെലാണ് സർവീസ് പുനസ്ഥാപിച്ചത്. സ്വീകരണത്തിന് ഷംസീർ അരണപ്പാറ , വിനോദ് അത്തിപാളി , op ഹസ്സൻ,ഇ. ആർ. നാരായണൻ, നൗഫൽ. ആർ, ഷകീബ്, ഷനൂപ്, ഹസ്സൻ. എം. കെ, നൗഫൽ. കെ, ഷബീർ,തുടങ്ങിയവർ നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







