എംഡിഎംഎയുമായി രണ്ട് യുവതികൾ അടക്കം നാല് പേർ അറസ്റ്റിൽ

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ തൃശൂര്‍ കുന്നംകുളത്ത് പൊലീസ് പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും ചേര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. അഞ്ചു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍, കൊല്ലം പട്ടിത്താനം സ്വദേശിനി സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷഫീഖ്, അനസ്, എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കുന്നംകുളം മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്താന്‍ വേണ്ടിയാണ് പ്രതികള്‍ ലഹരി മരുന്നു കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

രണ്ടു ദിവസത്തോളമായി കുന്നംകുളത്തെ ലോഡ്ജ് കേന്ദ്രീകരിച്ച്‌ ഇവര്‍ ലഹരി വില്‍പന നടത്തിവരികയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കുന്നവരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലു പെണ്‍കുട്ടികളെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.