കൽപ്പറ്റ: ഓട്ടിസം ബാധിച്ച കുട്ടികൾക്കായി നടപ്പാക്കുന്ന സ്പർശ് പദ്ധതിയുടെ ധനസമാഹരണത്തിനായി കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
മാസംതോറും ആയിരം രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതി യാണിത്. ആറായിരത്തോളം ബിരിയാണി വില്പന നടത്തിയതിലൂടെ 5 ലക്ഷത്തോളം രൂപ സൊസൈറ്റി സമാഹരിച്ചു. 200 കുട്ടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍