കല്ലോടി : എടവക ഗ്രാമ പഞ്ചായത്ത് ചിങ്ങം 1 കർഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടനവും കർഷകരെ ആദരിക്കലും നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്ബി പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷത വഹിച്ചു.എടവകയിലെ മുൻ കൃഷി ഓഫീസർ മണികണ്ഠന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള
പുരസ്കാരത്തിന് അർഹനായ പി.ജെ മാനുവലിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ആദരിച്ചു.
ജില്ലാപഞ്ചായത്ത് അംഗം കെ.വിജയൻ , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ കെ വി വിജോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പടകൂട്ടിൽ ജോർജ് , ജെൻസി ബിനോയ് ,ശിഹാബ് ആയത്ത് , ബ്ലോക്ക് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എം പി വത്സൻ , ബ്രാൻ അഹമ്മദ് കുട്ടി ,ലിസി ജോൺ, കല്ലോടി ഫൊറോന പള്ളി അസി.വികാരി ഫാദർ അഖിൽ ഉപ്പുവീട്ടിൽ,കൃഷി ഓഫീസർ ജി.വി.രജനി, പി.ജെ. മാനുവൽ, മനു കുഴുവേലി, അലി ബ്രാൻ,ദിനേശൻ എന്നിവർ മാങ്ങലാടി പ്രസംഗിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്