വെള്ളമുണ്ട: കഴിഞ്ഞ ദിവസം നിര്യാതനായ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടുമായിരുന്ന ആൻഡ്രൂസ് ജോസഫിൻ്റെ നിര്യാണത്തിൽ വെള്ളമുണ്ട എട്ടേ നാലിൽ പൗരാവലി അനുശോചന യോഗം ചേർന്നു. മൗന ജാഥയും നടത്തി. യോഗത്തിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. തങ്കമണി, എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച്, പി.പി.ജോർജ്, മംഗലശ്ശേരി മാധവൻ മാസ്റ്റർ, സി.പി.മൊയ്തുഹാജി, , എ. ജോണി, സി.ഷിജു, വിജയൻ കൂവണ ,
ജോണി കൊളക്കാട്ടുകുഴി, ജിൽസൺ തൂപ്പും കര,എം.മുരളി മാസ്റ്റർ, ബാലൻ വെള്ളരിമേൽ, ചിന്നമ്മ ജോസ്, ഇ-വി.ഷാജു, മോയി വാരാമ്പറ്റ , അമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്