പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം; ജാഗ്രതാ നിർദേശവുമായി സർക്കാർ

ന്യൂഡല്‍ഹി: പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ള പാസ്‍പോര്‍ട്ട് പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ട സുപ്രധാന അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ പാസ്‍പോര്‍ട്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്‍സൈറ്റുകളെക്കുറിച്ചാണ് നേരത്തെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുന്ന പലരും ചെന്ന് കയറുന്നത് ഇത്തരം വ്യാജ വെബ്‍സൈറ്റുകളിലായിരിക്കും എന്നതാണ് ഈ മുന്നറിയിപ്പുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം.

www.passportindia.gov.in എന്നതാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ്. എന്നാല്‍ ഫോം പൂരിപ്പിക്കുന്നതിനും പാസ്‍പോര്‍ട്ട് സേവാ കേന്ദ്രത്തിലെ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമെല്ലാം സംവിധാനമൊരുക്കുന്നു എന്ന തരത്തിലാണ് പല വ്യാജ വെബ്‍സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം സൈറ്റുകളില്‍ നല്‍കുന്ന അപേക്ഷകരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയ്ക്ക് പുറമെ പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള ഔദ്യോഗിക ഫീസിന് പുറമെ അധിക ചാര്‍ജുകളും ഈടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ വ്യാജ വെബ്‍സൈറ്റുകളെ ആശ്രയിക്കാതെ ഔദ്യോഗിക സൈറ്റിലൂടെ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതിന് പുറമെ പാസ്‍പോര്‍ട്ട് സേവനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ പ്രത്യേക വെബ്‍സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ ഇല്ല.

വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 36 പാസ്പോര്‍ട്ട് ഓഫീസുകളും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 190 ഇന്ത്യന്‍ നയതന്ത്ര കാര്യലയങ്ങളും വഴിയാണ് പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. ഇന്ത്യയിലുടനീളം പാസ്‍പോര്‍ട്ട് സംബന്ധമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് വേണ്ടി www.passportindia.gov.in എന്ന ഒറ്റ വെബ്‍സൈറ്റ് മാത്രമേയുള്ളൂ. www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org എന്നീ വെബ്സൈറ്റുകള്‍ക്ക് എതിരെയാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. പല വ്യാജ സൈറ്റുകളും ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ വേണ്ടാതെ തന്നെ പാസ്‍പോര്‍ട്ട് എടുക്കാം എന്നത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. അപേക്ഷകരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനും പണം നഷ്ടമാവാനും ഇത്തരം വ്യാജ സൈറ്റുകള്‍ കാരണമാവുമെന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.