കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി വിഹിതം ഒടുക്കണമെന്നും അല്ലാത്ത പക്ഷം പലിശ സഹിതം അടക്കേണ്ടിവരുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഓണ്‍ലൈനായും ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം അടയ്ക്കാം.

താലൂക്ക് വികസന സമിതി യോഗം
വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.