മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്.
രൂപത പ്രസിഡന്റ് ബിബിൻ പില്ലാപ്പിള്ളി അധ്യക്ഷനായ സമ്മേളനത്തിൽ പയ്യമ്പള്ളി മേഖല ഡയറക്ടർ ഫാ. ജിജോ പാലാട്ടുക്കുന്നേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകൾ മത്സരത്തിൽ പങ്കെടുത്തത് ആവേശകരമായ മത്സരമാക്കി മാറ്റി.
മത്സരത്തിൽ കാട്ടിക്കുളം യൂണിറ്റ് ഒന്നാം സ്ഥാനവും, വിളമ്പുകണ്ടം യൂണിറ്റ് രണ്ടാം സ്ഥാനവും, മീനങ്ങാടി യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് സമ്മാനം നൽകി.
രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേൽ, ട്രഷറർ നവീൻ പുലക്കുടിയിൽ, ആനിമേറ്റർ റോസ് ടോം എസ് എ ബി എസ്, തരിയോട് മേഖല ഡയറക്ടർ ഫാ. ജോജോ കുടുക്കചിറ, വിളമ്പുകണ്ടം യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു മാടപ്പള്ളിക്കുന്നേൽ, കാട്ടിക്കുളം യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴിയിൽ, പുതിയിടംകുന്ന് യൂണിറ്റ് ഡയറക്ടർ ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, നടവയൽ അസ്സി. വികാരി ഫാ. ക്രിസ്റ്റി പുതക്കുഴിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
രൂപത സിൻഡിക്കേറ്റ് അംഗങ്ങളായ ജിഷിൻ മുണ്ടയ്ക്കതടത്തിൽ, എബിൻ ഷാജി മുഴിയങ്കൽ എന്നിവരും പരിപാടിയിൽ സജീവ പങ്കാളികളായി. ടൂർണമെന്റ് ലഹരിവിമുക്ത ജീവിതത്തിന് പ്രചോദനമായി മാറികൊണ്ട്, സാമൂഹികതയിലേക്കുള്ള യുവജന പങ്കാളിത്തം ഊട്ടിയുറപ്പിച്ചു.








