കൽപ്പറ്റ: വയനാട് ജില്ലാ സീനിയർ സിറ്റിസൺസ് വെൽഫെയർ സഹകരണ സംഘത്തിന്റെ 14-ാം വാർഷികത്തോടനുബന്ധിച്ച് സംഘത്തിന്റെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്ക്കരണത്തിന്റെ ഉദ്ഘാടനം
കൽപ്പറ്റ നിയോജ കമണ്ഡലം എം.എൽ.എ. അഡ്വ. .ടി സിദ്ദീഖ് നിർവ്വഹിച്ചു. ചടങ്ങിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ .സി.കെ ശശീന്ദ്രൻ പങ്കെടുത്തു. വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ നിത്യനിധി നിക്ഷേപം സ്വീകരിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ഇ.ഹൈദ്രു ആദരിച്ചു. യോഗത്തിൽ സംഘം പ്രസിഡണ്ട് കെ.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട്. .എൻ. മോഹൻലാൽ, ഡയറക്ടർമാരായ കെ.ശശിധരൻ, എൻ.ആർ. പ്രഭാകരൻ നായർ, എ. അരവിന്ദാക്ഷൻ, ജി.കെ ഗിരിജ, . ടി.ഉഷാകുമാരി എന്നിവർ സംസാരിച്ചു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ