ബാവലി: ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവുമായി വന്ന ബൈക്ക് യാത്രികനായ യുവാവിനെ പിടികൂടി.മാനന്തവാടി കെല്ലൂര്‍ പറമ്പന്‍ വീട്ടില്‍ അസീബ് (26) ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കാരക്കാമല പാലച്ചാല്‍ ആനാണ്ടി വീട്ടില്‍ നിബിന്‍ നിഹാദ് (26) വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. ഇയ്യാളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കഞ്ചാവ് കടത്തിയ കെ എല്‍ 72 എ 3064 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയില്‍ സിവില്‍ ഓഫീസര്‍മാരായ വി കെ സുരേഷ്, അര്‍ജുന്‍.എം എന്നിവരും പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.