തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം ആറു മാസങ്ങൾക്ക് മുമ്പായിരുന്നു. ഓഡിറ്റോറിയത്തിൽ ബന്ധുക്കളും അതിഥികളുമെല്ലാം എത്തി മുഹൂർത്തത്തിനു സമയമായിട്ടും നവവധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടിപാർലറിൽ പോയ യുവതി സുഹൃത്തിനൊപ്പം പോയതായി അറിയുന്നത്. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണു. യുവാവിന്റെ ബന്ധുക്കളും വളരെ സൗമ്യമായി ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ സംഭവിക്കാതെ എല്ലാവരും പിരിഞ്ഞു പോയി. അതിഥികൾക്കായി വിഭവ സമൃദ്ധമായി ഒരുക്കിയ ഭക്ഷണവും വിവാഹത്തിനായി ഇരുകൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്