സൂക്ഷിക്കുക, ഈ രോഗം പിടിപെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് വിദഗ്ധർ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സാധിക്കും. പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവർ രോഗം ഗുരുതരമായ ദോഷം വരുത്തുന്നില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. എന്നിരുന്നാലും, പ്രവർത്തനരഹിതമായ കരൾ ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്ക്ക് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.

‘ഒരു വ്യക്തിയുടെ കരൾ ചെയ്യേണ്ട രീതിയിൽ പ്രവർത്തിക്കാത്തപ്പോൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കൊഴുപ്പുകളും അവശ്യ പ്രോട്ടീനുകളും ശരിയായി മെറ്റബോളിസ് ചെയ്യാൻ അതിന് കഴിഞ്ഞേക്കില്ല. ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും അല്ലെങ്കിൽ മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ അവസ്ഥകളിലേക്ക് നയിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും…’- കരൾ പ്രശ്‌നങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബംഗ്ലൂരിലെ കൺസൾട്ടന്റ്, ഹെപ്പറ്റോളജി & ലിവർ ട്രാൻസ്പ്ലാൻറേഷൻ ഡോ. രവി കിരൺ എസ് കെ പറയുന്നു.

കരൾ രോഗവും ഹൃദ്രോഗവും തമ്മിൽ കൃത്യമായതും വ്യക്തവുമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാറ്റി ലിവർ രോഗത്തിനും ഹൃദ്രോഗത്തിനും ഉള്ള അപകട ഘടകങ്ങൾ സമാനമാണ്. അതുകൊണ്ടാണ് ഫാറ്റി ലിവർ ഉള്ളവർ ക്രോണിക് ലിവർ സിറോസിസിനെ അപേക്ഷിച്ച് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലെന്ന് തോന്നുന്നത്. കരൾ സിറോസിസ് ഉള്ള രോഗികളിൽ ഹൃദയസ്തംഭനം, അസാധാരണമായ ഹൃദയ താളം, പെട്ടെന്നുള്ള ഹൃദയ മരണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ. രവി കിരൺ പറഞ്ഞു.

ഹൃദയസ്തംഭനമുള്ള രോഗികളിൽ കരൾ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കരളിലേക്കുള്ള രക്തയോട്ടം അപര്യാപ്തമായതിനാൽ നിശിത ഹൃദയസ്തംഭനാവസ്ഥയിൽ കരളിന് ക്ഷതം സംഭവിക്കുന്നു. ഇതിനെ കാർഡിയോജനിക് എന്ന് വിളിക്കുന്നു. കരളും ഹൃദ്രോഗവും തമ്മിലുള്ള പരസ്പരബന്ധം യഥാർത്ഥത്തിൽ രണ്ട്-വഴി രോഗ പ്രക്രിയയായി കണക്കാക്കപ്പെടുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.