ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.
യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു ചൂരക്കുഴി ഉദ്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് ഓണസന്ദേശം നൽകി. കസേരകളി,ബോൾ പാസിംഗ്,മെഴുകുതിരി കത്തിക്കൽ,ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ, വടം വലി എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അയൽക്കൂട്ട അംഗങ്ങൾ കൊണ്ടുവന്ന വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു. കെ. പി.വിജയൻ,സാബു പി.വി, സോഫി ഷിജു, സെലീന സാബു,കുഞ്ഞമ്മ ജോസ്,സിനി,ലീല എന്നിവർ നേതൃത്വം നൽകി.

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.