ചെന്നലോട്: സമൂഹത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന വിഭാഗമായ കിടപ്പ് രോഗികൾക്ക് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് കൂട്ടായ്മയുടെയും തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും നേതൃത്വത്തിൽ ഓണ സമ്മാനമായി ഭക്ഷണ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, കെ കെ രാജാമണി, റിയ ഐസൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത്, ലീഡർമാരായ ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്ന അബ്ദുൾ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്