കൽപ്പറ്റ: മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ യൂത്ത് കോൺഗ്രസ് മൃഗീയതയ്ക്കെതിരെ ഡിവൈഎഫ്ഐ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. കൽപ്പറ്റയിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അർജുൻ ഗോപാൽ, ബിനീഷ് മാധവ്, ജാനിഷ, റിയാസ്, റാഫിൽ, ഷംലാസ് തുടങ്ങിയവർ സംസാരിച്ചു. വൈത്തിരിയിൽ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസും, കമ്പളക്കാട് നടന്ന പ്രതിഷേധം ജില്ലാ ട്രഷറർ കെ ആർ ജിതിനും , മീനങ്ങാടിയിൽ എം രമേഷ്, ബത്തേരിയിൽ അഹ്‌നസ് കെബിയും ഉദ്ഘാടനം ചെയ്തു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.