‘മണിച്ചിത്രത്താഴി’ന്റെ രണ്ടാം ഭാഗമുണ്ടാകുമോ?; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഫാസിൽ..

ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഒരു സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’.

ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’ എന്ന് ഫാസില്‍ അഭിപ്രായപ്പെടാറുണ്ട്. ഇപ്പോഴിതാ ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമാണ്ടുകുമോ എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ഫാസില്‍.

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുവേയാണ് ഫാസില്‍ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാര്‍ഡ് നല്‍കിയതിന് ശേഷം മോഹൻലാല്‍ സംസാരിക്കുമ്പോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി ലഭിച്ചത്.

എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസില്‍ മറുപടി നല്‍കി.

ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താല്‍ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകള്‍ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയില്‍ 30 വര്‍ഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസില്‍ വ്യക്തമാക്കിയത്. ശോഭന അടക്കമുള്ളവര്‍ സദസ്സിലിരിക്കവേയാണ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.