അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ദുൽഖർ കേന്ദ്ര കഥാപാത്രമായി ആഗസ്റ്റ് 24ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടുവർഷത്തിനുശേഷം റിലീസ് ചെയ്യുന്ന ദുൽഖർ ചിത്രം എന്ന പ്രത്യേകത തന്നെയാണ് കിംഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം.
എന്നാൽ ഡീഗ്രേഡിങ്ങോ പുതിയ റിലീസുകളോ ഒന്നും കിംഗ് ഓഫ് കൊത്തയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോർട്ട്.
ഇപ്പോഴിതാ മുഖം മറച്ച് കിംഗ് ഓഫ് കൊത്ത ഫാന്‍സ് ഷോ കാണാനെത്തിയ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നടി അനിഖ സുരേന്ദ്രനാണ് തിയറ്ററിൽ എത്തിയത്. രാവിലെ ഏഴ് മണിക്കുള്ള ഫാൻസ് ഷോ കാണാനാണ് റിലീസ് ദിവസം കൂട്ടുകാരോടൊപ്പം താരം എത്തിയത്.
ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കുന്നത് അനിഖയാണ്. ‘‘രാവിലെ ഏഴ് മണിക്ക് വേഷം മാറി സിനിമ കാണാൻ എത്തി. സിനിമയോടുള്ള ഫാൻസിന്റെ ആവേശം നേരിട്ടറിയാൻ കഴിഞ്ഞു. ഇത്രയും വലിയ ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം” -അനിഖ പറഞ്ഞു.