കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം.
കാഞ്ഞൂർ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ( 44) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.
സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി