തരിയോട്: സാമൂഹിക പ്രതിബദ്ധതയോടെ പരിസ്ഥിതി വികസന പരിപാടിയുടെ ഭാഗമായി ചെന്നലോട് വാർഡിലെ ഗോത്ര വിഭാഗം ഉൾക്കൊള്ളുന്ന ശാന്തിനഗർ ക്ലബ്ബിന് വനം വകുപ്പ് ഓണസമ്മാനമായി ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. തരിയോട് എട്ടാം മൈൽ വനസംരക്ഷണ സമിതി ഒരുക്കിയ പരിപാടിയിൽ വച്ച് കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ നീതു വിതരണ ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സിബിൽ എഡ്വേർഡ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ എം പി സജീവ്, ടി എൻ രാജേഷ്, റോസ് മേരി ജോസ്, കെ ബീരാൻകുട്ടി, പി കെ ഷിബു, ഡൊമിനിക് ഡിസിൽവ തുടങ്ങിയവർ സംസാരിച്ചു. വന സംരക്ഷണ സമിതി പ്രസിഡൻറ് റോബി നെല്ലിക്കാട്ടിൽ സ്വാഗതവും ഓഫീസർ എം രവിശങ്കർ നന്ദിയും പറഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്