കല്‍പ്പറ്റ: വയനാട്ടിലെ ഏറ്റവും വലിയ പൂക്കളമൊരുക്കി കല്‍പ്പറ്റ ഡിംസ് അക്കാദമി വിദ്യാര്‍ത്ഥികള്‍. ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘പഠിച്ചോണം’ ഓണാഘോഷത്തോടനുബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഗ്രാന്റ് പൂക്കളം തീര്‍ത്തത്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു മുഖ്യപ്രഭാഷണം നടത്തി. ലൈഫീസി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അഡ്വ. അംജത് ഫൈസി അധ്യക്ഷത വഹിച്ചു. ഫാസില്‍, ജാസിയ, സബിന്‍, ജഹാന, ഹര്‍ഷ, സുമയ്യ, ആഷ്മി, ഷെറിൻ ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







