സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഓണാഘോഷവുമായി വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ നാടിന് മാതൃകയായി. ‘ഞങ്ങളും കൂടെയുണ്ട് ‘ എന്ന പുതുമയാർന്ന പരിപാടിയ്ക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികളായ 25 പേർക്ക് ഓണക്കിറ്റുകൾ തയ്യാറാക്കി നൽകി കൊണ്ടാണ് ഞങ്ങളും കൂടെയുണ്ടെന്ന പരിപാടി ആരംഭിച്ചത്. ഇനി മുതൽ എല്ലാ മാസവും ദത്തു ഗ്രാമത്തിൽ വൊളണ്ടിയേഴ്സ് തന്നെ കണ്ടെത്തിയ അർഹരായ കുടുംബങ്ങൾക്ക് ഇത്തരം കിറ്റുകൾ വിതരണം ചെയ്യുന്നതാണ്. ഉദ്ഘാടന സമ്മേളനത്തിൽ ഓണക്കിറ്റുകൾ അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റീന സിസ്റ്ററിന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീതാ വിജയനും പ്രിൻസിപ്പാൾ മനോജ് കെ.വി യും ചേർന്ന് കൈമാറി. എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തിയാണ് ഓണക്കിറ്റുകൾ തയ്യാറാക്കിയത്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്