ചോർന്നൊലിക്കുന്ന കൂരയിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട് ബാബുവും കുടുംബവും

പയന മട്ടക്കുന്ന് കോളനിയിലെ ബാബുവിൻ്റെ കുടുംബം ചോർന്നൊലിക്കുന്ന വീട്ടിൽ അന്തിയുറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അധികാരികളിൽ നിന്നുള്ള കരുണയുടെ നോട്ടം പ്രതീക്ഷിച്ച് അവർ കാത്തിരിക്കുന്നു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിലെ പയന മട്ടക്കുന്ന് കോളനിയിൽ താമസിക്കുന്ന ആധിവാസി സമുദായത്തിൽ പെട്ട ബാബുവിൻ്റെ വീടിൻ്റെ അവസ്ഥ വളരെ ദയനീയമാണ്. ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം
ഓരോ ദിനവും തള്ളി നീക്കുന്നത് ഭയപ്പാടോടെയാണ്‌. മഴ പെയ്താൽ വെള്ളം ചോർന്നൊലിച്ച് വീടിനുള്ളിൽ കഴിയാൻ സാധിക്കാതെ മറ്റു വീടുകളിൽ അഭയം തേടുകയാണ് ഇവർ. ചുമര് പൊളിഞ്ഞ് ഏതു നിമിഷവും നിലം പതിക്കാവുന്ന രീതിയിലാണ് വീടിൻ്റെ അവസ്ഥ. നിരവധി തവണ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും തങ്ങളുടെ പ്രശ്നത്തിന് ഒരു കാര്യവുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ് ഈ കുടുംബം.
അടച്ചുറപ്പുള്ള ഒരു കൂരയിൽ കിടന്നുറങ്ങാൻ കഴിയണമെന്നത് മാത്രമാണ്
ഇവരുടെ ആവശ്യം.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.