കൽപ്പറ്റ: പരിക്കേറ്റ് അവശനായ നിലയിൽ ബസ്സിലുണ്ടായിരുന്ന യാത്ര ക്കാരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. കൽപ്പ പുത്തൂർവയൽ തെങ്ങുംതൊടി വീട്ടിൽ കോയയുടേയും, കുത്തു വിന്റെയും മകൻ നിഷാദ് ബാബു (40) ആണ് മരിച്ചത്. പരിക്കേറ്റ നില യിൽ മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസ്സിലുണ്ടായിരു ന്ന നിഷാദിനെ അവശനായതിനെ തുടർന്ന് പോലീസിനെ അറിയിക്കു കയും തുടർന്ന് പോലിസെത്തി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൽപ്പറ്റ ബിവറേജസിന് സമീപം വെച്ച് സുഹൃത്തുക്കളാണ് നിഷാദിനെ മർദിച്ചതെന്നും ഇതിനെ തുടർന്നാണ് പരിക്കേറ്റതെന്നും ബന്ധുക്കൾ വ്യക്തമാക്കി. പരിക്കേറ്റ നിഷാദ് ബസ്സിൽ കയറിപോകവെയാണ് അവ ശനായതെന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് കൽപ്പറ്റ പോ ലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു. ഗുഡ്സിലും മറ്റും പച്ചക്കറി വിൽപ്പന നടത്തി വന്നിരുന്നയാളാണ് നിഷാദ്. തസ്ലീമയാണ് ഭാര്യ. നാല് മക്കളുണ്ട്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ