കോഴിക്കോട്: ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞശേഷം പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് നടക്കാവ് കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്പിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇറങ്ങിയശേഷം മണല്‍ മുഖത്തേക്ക് എറിഞ്ഞ് ജീവനക്കാരന്റെ കയ്യില്‍ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.