ചെന്നലോട്: ജില്ലയിലെ പ്രധാന ആരോഗ്യ സ്ഥാപനമായ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ ആനുകൂല്യം ലഭ്യമാക്കിക്കൊണ്ട് ചെന്നലോട് വാർഡിൽ കുടുംബശ്രീയുടെ സഹകരണത്തോടെ പ്രിവിലേജ് കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സഹൃദയ കർഷക വായനശാലയിൽ വച്ച് നടന്ന പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡൻറ് ഷീന ഗോപാലൻ അധ്യക്ഷയായി. വാർഡിലെ എല്ലാ കുടുംബശ്രീ കുടുംബങ്ങളും പങ്കാളിയായ പരിപാടിയിൽ ആരോഗ്യ ബോധവൽക്കരണവും ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു. ഡോ അലീഷ കെന്നഡീ, ഡോ കെ പി അജന്യ, ഓ പി ബിനു, ദേവസ്യ മുത്തോലിക്കൽ, എ കെ മുബഷിർ, സി ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് എക്സിക്യൂട്ടീവ് അംഗം സാഹിറ അഷ്റഫ് സ്വാഗതവും എൻ സി ജോർജ് നന്ദിയും പറഞ്ഞു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.