സെപ്തംബര്‍ 18 തിങ്കളാഴ്ച്ച പി.എസ്.സി നടത്താന്‍ നിശ്ചയിച്ച ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2,(കാറ്റഗറി നമ്പര്‍ 212/2020) കെയര്‍ടേക്കര്‍(കാറ്റഗറി നമ്പര്‍ 594/2022) എന്നീ ഒ.എം.ആര്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.