ബാലമിത്ര 2.0; ജില്ലയില്‍ തുടങ്ങി

കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ നിര്‍മാര്‍ജന പദ്ധതി ബാലമിത്ര 2.0 ജില്ലയില്‍ തുടങ്ങി. കണിയാമ്പറ്റ ഗവ. മോഡല്‍ സ്‌കൂളില്‍ നടന്ന ജില്ലാതലപരിപാടി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയായി. ബാലമിത്ര 2.0 പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സാവന്‍ സാറ മാത്യു ബാലമിത്ര പരിപാടി വിശദീകരിക്കുകയും കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍ റഷീദ് കമ്മിച്ചാല്‍, വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ രേഷ്മ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പി. വാസന്തി, സീനിയര്‍ സൂപ്രണ്ട് സി രാജ ലക്ഷ്മി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ .എച്ച് സുലൈമാന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ പി സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ഠ രോഗം നേരത്തെ കണ്ടെത്തി പൂര്‍ണ്ണമായി ചികിത്സിച്ചു ദേമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ബാലമിത്ര 2.0. കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കി അംഗവൈകല്യവും രോഗപകര്‍ച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് ബാലമിത്ര 2.0 പരിപാടി നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗ സാധ്യതയുള്ള ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ വഴി നല്‍കി. പി.ടി.എ വഴി രക്ഷകര്‍ത്താക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കി വരുന്നുണ്ട്. കുട്ടികള്‍ക്ക് അധ്യാപകര്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കും. തുടര്‍ന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകള്‍, പാടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ലാസ് ടീച്ചറെ വിവരം അറിയിക്കാന്‍ നിര്‍ദേശം നല്‍കും. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ പട്ടിക അധ്യാപകര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടര്‍പരിശോധനകള്‍ക്ക് വിധേയമാക്കി രോഗ നിര്‍ണയം നടത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തി സൗജന്യ ചികിത്സ നല്‍കിയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതോടൊപ്പം കുഷ്ഠരോഗത്തെ കുറിച്ച് സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അശാസ്ത്രീയ ധാരണകളും അനാവശ്യ ഭീതിയും ഇല്ലാതാക്കുകയും പ്രാരംഭത്തിലേ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കുഷ്ഠരോഗമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയും ചെയ്യാന്‍ ബാലമിത്ര പരിപാടി ലക്ഷ്യമിടുന്നു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടിയും സംഗീത വിരുന്നും നടന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *