ശ്രദ്ധേയമായി ഗ്രാൻഡ് പേരൻസ് ഡേ.

ശ്രദ്ധേയമായി വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിലെ ഗ്രാൻഡ് പേരൻസ് ഡേ. തികച്ചും മാതൃകാ പരമായ ഈ ചടങ്ങിൽ 750 ഓളം ഗ്രാൻഡ് പാരൻസാണ് ചടങ്ങിൽ പങ്കെടുത്തത്.

മാതാപിതാക്കൾ ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പലപ്പോഴും പേരക്കുട്ടികൾക്ക് സംരക്ഷണമാകുന്നത് ഗ്രാൻഡ് പേരെന്റ്സ് തന്നെയാണ്. സ്കൂളിലെ വിശേഷങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളുമെല്ലാം പങ്കുവയ്ക്കാൻ കൂട്ടുകാരെ പോലെ ഇവർ തന്നെയാണ് കൂടെ ഉണ്ടാവുക. അതുകൊണ്ട് തന്നെ തങ്ങളുടെ കൊച്ചുമക്കൾ പഠിക്കുന്ന സ്കൂൾ കാണുവാനും അവരുടെ കലാപരിപാടികൾ ആസ്വദിക്കാനും അവസരം ഒരുക്കുകയായിരുന്നു ഗ്രാൻഡ് പേരൻസ് ഡേയിലൂടെ വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്ക്കൂൾ. എല്ലാ കുട്ടികളും ഗ്രാൻഡ്പാരൻസിന് ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കി നൽകുകയും പ്രത്യേക സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. ഗ്രാൻ്റ് പേരൻസിനെ പ്രമേയമാക്കിയ ഡാൻസുകളും സ്കിറ്റുകളും നടത്തി. പുതു തലമുറക്ക് മാതൃകയാവും വിധം ശ്രദ്ധേയമായിരുന്നു ചടങ്ങുകൾ. ഗ്രാൻറ് പാരൻസ് മാറ്റി നിർത്തപ്പെടേണ്ടവരല്ല ചേർത്ത് നിർത്തേണ്ടവരാണെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടി ആയിരുന്നു ഈ ചടങ്ങ്.
ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൾ ഫാദർ ഷാജി മേക്കര സ്വാഗതം പറഞ്ഞു. റിട്ടയേർഡ് പോലീസ് സൂപ്രണ്ട് പ്രിൻസ് എബ്രഹാം മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ജോസഫ് പൈനാട്ട്, ഗ്രാൻഡ് പാരൻസ് പ്രതിനിധിയായി ഷംസുദ്ദീൻ മാസ്റ്റർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ അരുൺ കല്ലിങ്കൽ ,സ്റ്റാഫ് സെക്രട്ടറി മെസിന മാഡം, മറ്റു അദ്ധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.