ഹരിതം ആരോഗ്യം; ആരോഗ്യ പരിശോധന നടത്തി

ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. മേപ്പാടി എഫ്.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അര്‍ജുന്‍ അധ്യക്ഷത വഹിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 33 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ബി.എം.ഐ, ബി.പി, പ്രമേഹം, രക്ത ഗ്രൂപ്പ് നിര്‍ണയം, ഹിമോഗ്ലോബിന്‍ അളവും ക്യാമ്പില്‍ പരിശോധിച്ചു. ജീവിതശൈലി രോഗങ്ങളെപ്പറ്റിയും, കാന്‍സര്‍ സ്‌ക്രീനിംഗിനെപറ്റിയും, അജൈവ മാലിന്യ ശേഖരണത്തിന് പോവുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും നടന്നു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി. എസ് സുഷമ ക്ലാസ്സിന് നേതൃത്വം നല്‍കി. മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.എസ് രാധാമണി, രാജു ഹെജമാഡി, നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍ വി.ആര്‍ മഞ്ജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ നവാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. എസ്. പ്രശാന്ത് കുമാര്‍, ടോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വിംസ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.