മാനന്തവാടി നഗരസഭ കുറുക്കന്‍മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി ബ്ലോക്ക് നാളെ (വ്യാഴം) രാവിലെ 10 ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്യും. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഒ.പി, ലാബ്, ഫിസിയോതെറാപ്പി യൂണിറ്റ്, നേഴ്സിംഗ് സ്റ്റേഷന്‍ എന്നീ സൗകര്യങ്ങളോടെയാണ് ഒ.പി ബ്ലോക്ക് പ്രവര്‍ത്തിക്കുക. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്