ഒക്ടോബര്‍ 13, 14,15 തീയതികളിലായി ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/പ്രീമെട്രിക്ക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം 2023ല്‍ പങ്കെടുക്കുന്നതിന് സ്ഥാപനത്തില്‍ നിന്നുള്ള കായികതാരങ്ങളെയും എസ്‌കോര്‍ട്ടിംഗ് സ്റ്റാഫുകളെയും കൊണ്ടുപോകുന്നതിനും മേള കഴിഞ്ഞ് തിരികെയെത്തിക്കുന്നതിനുമായി 49 സീറ്റ് ടൂറിസ്റ്റ് ബസ്(എ.സി/നോണ്‍ എ.സി)വാടകക്ക് നല്‍കുവാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും, കളിക്കളം 2023 ല്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സപോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 29ന് ഉച്ചക്ക് 3നകം സിവില്‍ സ്റ്റേഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസില്‍ നല്‍കണം. കവറിന് പുറത്ത് ‘കളിക്കളം 23 സ്‌പോര്‍ട്‌സ് സാധനങ്ങള്‍’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 04936 202232.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







