തിരുനെല്ലി ഗവ. ആശ്രമം സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രദേശവാസികളോടൊപ്പം വയൽ കൃഷിയിൽ പങ്കെടുത്തു. സ്കൂൾ സീനിയർ സൂപ്രണ്ട് ജയൻ നാലുപുരയ്ക്കലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും മറ്റു ജീവനക്കാരും പങ്കുചേർന്നപ്പോൾ ഞാറുനടീൽ കുട്ടികൾക്കു പുതിയൊരനുഭവമായി. കൃഷിയുടെ ആദ്യപാഠങ്ങൾ പഠിച്ച് ആവേശത്തോടെയാണ് കുട്ടികൾ വയലിൽ നിന്ന് തിരികെ സ്കൂളിലേക്ക് പോന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്