ജില്ലാ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്റ്റാന്‍ഡേര്‍ഡ് ജിഎസ്എം ക്ലോത്തില്‍ തയ്യാറാക്കിയ ജേഴ്‌സി സെറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 5 ന് ഉച്ചക്ക് 2 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 202593.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







