എം.ആര്‍.എസ് പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായികമേളയില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോകുന്നതിനും മത്സരാര്‍ത്ഥികളെ സ്‌റ്റേഡിയത്തിലേക്കും അവിടെ നിന്നും താമസ സ്ഥലത്തേക്കും പരിപാടി പൂര്‍ത്തിയായതിനുശേഷം തിരികെ സ്‌കൂളിലേക്കും എത്തിക്കുന്നതിനായി ഭക്ഷണമുള്‍പ്പടെ എ.സി, നോണ്‍ എ.സി ടൂറിസ്റ്റ് ബസ്സുകള്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ള ഉടമകള്‍, ഏജന്‍സികളില്‍ നിന്നും മത്സരാടിസ്ഥാത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 3 ന് ഉച്ചക്ക് 2 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 8075441167.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







