കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഓഫീസ് മറ്റ് പിന്നാക്ക, മതന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി സ്വയംതൊഴില്‍ വായ്പ, പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, സുവര്‍ണ്ണശ്രീ വായ്പ തുടങ്ങിയ വിവിധ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരായ 18 നും 55 നും മധ്യേ പ്രായമുള്ള മൂന്ന് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04935 293015, 293055.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







