മാനന്തവാടി:വടക്കേ വയനാട്ടിൽ കോതമംഗലം ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച ഏക ദൈവാലയമായ തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ ബാവയുടെ ഓർമ്മപെരുന്നാളിന് സെപ്റ്റംബർ 29ന് തുടക്കമാകും. നാനാ ജാതി മതസ്ഥരായ അനേകം ആളുകളാണ് പരിശുദ്ധന്റെ തിരുശേഷിപ്പ് കബറിടത്തിൽ വന്ന് അനുഗ്രഹം പ്രാപിച്ചുവരുന്നത്. പ്രദേശത്തെ ക്ഷേത്രങ്ങളും മഹല്ലുകളും പെരുന്നാൾ ആഘോഷത്തിൽ പങ്കാളികളാകുന്നു എന്നതും തൃശ്ശിലേരി ദൈവാലയത്തിന്റെ സവിശേഷതയാണ്. സെപ്റ്റംബർ 29ന് മലബാർ ഭദ്രാസധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് കൊടിയേറ്റും. തുടർന്ന് അന്നേദിവസം വൈകിട്ട് 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഒ.ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്യും.മഹല്ല് കമ്മിറ്റി പ്രസിഡന്റ് റഷീദ് തൃശ്ശിലേരി,തൃശ്ശിലേരി മഹാദേവ ക്ഷേത്രം പ്രസിഡന്റ് കെവി സുരേന്ദ്രൻ, അരീക്കര ഭഗവതി ക്ഷേത്ര പ്രതിനിധി അരീക്കര രാമൻ , മുൻ മലബാർ ദേവസ്വം ബോർഡ് മെമ്പർ വി വി നാരായണ വാര്യർ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. അഗതികളുടെ ആചാര്യൻ കാട്ടുച്ചിറയിൽ ഗീവർഗീസ് അച്ഛന്റെ പാവന സ്മരണാർത്ഥത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ സുവിശേഷ ഗാന മത്സരം സെപ്റ്റംബർ 25 വരെ നടക്കും. മെഗാ രക്തദാന ക്യാമ്പ് സെപ്റ്റംബർ 30ന് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു . ഒക്ടോബർ 3 ന് വൈകിട്ട് 4:00 മണിക്ക് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് കാൽനട തീർത്ഥയാത്ര പുറപ്പെടും,പള്ളികവലയിൽ സ്വീകരണം നൽകും തുടർന്ന് പ്രദക്ഷിണം പള്ളിയിലേക്ക്. ഒക്ടോബർ 4 ന് അഞ്ചിന്മേൽ കുർബാന അഭി. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ.
പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി വികാരി ഫാ. ഷിൻസൺ മത്തായി മത്തോക്കിൽ, ട്രസ്റ്റി എൽദോ ചെങ്ങമനാട് , സെക്രട്ടറി ബേസിൽ ജോർജിങ് ഞാറക്കുളങ്ങര, പെരുന്നാൾ കൺവീനർ പി വി സ്കറിയ പുളിക്കക്കുടി, പി.കെ. ജോർജ് പുളിക്കക്കുടി, ബിനോയ് കണ്ടത്തിൽ എന്നിവർ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്