സ്കൂട്ടറിൽ കോളജ് വിദ്യാർഥിനിയുടെ പിറകിലിരുന്ന് രാഹുൽ ഗാന്ധിയുടെ സവാരി; വീഡിയോ വൈറൽ

ജയ്പൂർ: കോളജ് കോമ്പൗണ്ടിനകത്തും റോഡിലൂടെയും സ്കൂട്ടറോടിക്കുന്ന കോളജ് വിദ്യാർഥിനി, പിറകിലിരിക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ മഹാറാണി കോളജിലാണ് സംഭവം. കോളജിൽ പഠനമികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ സ്കൂട്ടർ സവാരി.

ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ, കോളജിലെ പരിപാടിക്ക് ശേഷം വിദ്യാർഥിനിയുടെ സ്‌കൂട്ടറിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രം രാഹുൽ ഗാന്ധിയും വീഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലും പങ്കുവച്ചിട്ടുണ്ട്.

പുറത്തുവന്ന 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ രാഹുൽ ഗാന്ധി വിദ്യാർഥിനിയുടെ സ്കൂട്ടറിലിരുന്ന് യാത്ര ചെയ്യുമ്പോൾ മറ്റു വിദ്യാർഥികളും അധ്യാപകരും അദ്ദേഹത്തിന്റെ സുരക്ഷാ സംഘവും മറ്റ് ഇരുചക്ര വാഹനങ്ങളിലായി അനുഗമിക്കുന്നത് കാണാം. കോളജിന് പുറത്തേക്ക് യാത്ര നീളുമ്പോൾ റോഡിൽ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇരു വശങ്ങളിലുമായി നടന്ന് അനുഗമിക്കുന്നതും വീഡിയോയിലുണ്ട്.

‘മീമാൻഷ ഉപാധ്യായയെപ്പോലുള്ള സ്ത്രീകളെ ശാക്തീകരിക്കുക, അവർ നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കും’- എന്ന് സ്കൂട്ടർ സവാരിയുടെ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ എക്സിൽ കുറിച്ചു.

‘രാജസ്ഥാനിൽ ജനനായകൻ’ എന്ന തലക്കെട്ടോടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ സ്‌കൂട്ടർ സവാരി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്‌കൂട്ടർ യാത്രയ്ക്ക് മുമ്പ് രാഹുൽ ഗാന്ധി മഹാറാണി കോളജിലെ വിദ്യാർഥികളുമായി സംവദിക്കുകയും മികച്ച വിദ്യാർഥികൾക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌, സംസ്ഥാന തെരഞ്ഞെടുപ്പ് കോർകമ്മിറ്റി കൺവീനർ സുഖ്‌ജീന്ദർ രൺധാവ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര എന്നിവർ ശനിയാഴ്ച രാവിലെ ജയ്പൂർ വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിച്ചു.

തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും ഫലകം അനാച്ഛാദനവും രാഹുൽ നിർവഹിച്ചു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഒരു പൊതു റാലിയിലും ഇരു നേതാക്കളും സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.