പോഷണ് മാ 2023 മാസാചരണത്തിന്റെ ഭാഗമായി കല്പറ്റ ഐ സി ഡി എസ് പ്രോജെക്ടിന്റെ കീഴിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറ സംസ്‍കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മ കെ ഉദ്ഘാടനം നിർവഹിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആരോഗ്യ പോഷണ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ഡോക്ടർ മേഘ വിഷയം അവതരിപ്പിച്ചു.കൃഷി വകുപ്പുമായി ചേർന്ന് നടന്ന ന്യൂട്രിഗാർഡൻ തയ്യാറാക്കൽ പരിശീലനത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ദിനേഷ് ക്ലാസ് എടുത്തു. തുടർന്ന് നടന്ന ന്യൂട്രിഷൻ എക്സിബിഷൻ മത്സരത്തിൽ കോട്ടത്തറ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പടിഞ്ഞാറത്തറ, വെങ്ങാപ്പള്ളി പഞ്ചായത്തുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഐ സി ഡി എസ് സൂപ്പർവൈസ്ർമാരായ ഷംന ജിജിത്ത്, മേരിക്കുട്ടി ജോസഫ്, NNM കോർഡിനേറ്ററായ ഷഹൻഷാ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.