തിരുനെല്ലി: പനവല്ലിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. രാത്രി 8.15 ഓടെയാണ് കടുവ കുടുങ്ങിയത്. പനവല്ലി പള്ളിക്ക് സമീപം വെച്ച കൂട്ടിലാണ് കടുവ കുടു ങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കടുവയെ പിടികൂടാനായി പ്രദേശത്ത് വനം വകുപ്പ് മൂന്ന് കൂടുകൾ സ്ഥാപി ച്ചിരുന്നു. ജനവാസ മേഖലയിൽ തന്നെ കടുവ നിലയുറച്ചിട്ടും കൂട്ടിൽ അകപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് രാത്രിയോടെ കടുവ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.