ദിവസം കഴിക്കുന്നത് 111 ഗുളികകൾ; ഒരു വർഷം ചെലവാക്കുന്നത് 16 കോടി; വാർധക്യം തടയാൻ കോടീശ്വരന്റെ പദ്ധതി

ന്യൂയോർക്ക്: വാർധക്യം തടയാൻ താൻ പ്രതിവർഷം ചെലവാക്കുന്ന 20 ലക്ഷം ഡോളറെന്ന് (16 കോടി രൂപ) കോടീശ്വരൻ ബ്രയാൻ ജോൺസന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ടൈമിന് നൽകിയ അഭിമുഖത്തിലാണ് 46കാരനായ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ദിവസവും 111 ഗുളികകൾ കഴിക്കുന്നുവെന്നും പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി വിവിധ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സിഗ്നൽ സംവിധാനമുള്ള ബേസ്ബോൾ തൊപ്പി ധരിച്ച് തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കുകയും എല്ലാ ദിവസവും മലം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധാരണം നിരീക്ഷിക്കാൻ ലിംഗത്തിൽ ഒരു ചെറിയ ജെറ്റ് പായ്ക്ക് ഘടിപ്പിച്ചാണ് ഉറങ്ങുക. തന്റെ ശരീരം മുഴുവനും ആന്റി ഏജിംഗ് അൽഗോരിതത്തിലേക്ക് മാറ്റാനാണ് ആഗ്രഹമെന്നും ബ്രയാൻ പറഞ്ഞു. 46 വർഷം പഴക്കമുള്ള തന്റെ അവയവങ്ങൾ 18 വർഷം പഴക്കമുള്ള അവയവങ്ങൾ പോലെ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കൗമാരക്കാരനായ മകനുമായി രക്തം മാറ്റി. ഒരു ദിവസം 100-ലധികം സപ്ലിമെന്റുകളാണ് കഴിക്കുന്നത്. റിപ്പോർട്ട് പ്രകാരം 30 ഡോക്ടർമാരുടെ ഒരു സംഘം ശരീരത്തിലെ കൊഴുപ്പ് പരിശോധിക്കുകയും എംആർഐ സ്കാൻ എടുക്കുകയും ചെയ്തു. കൊളാജൻ, സ്‌പെർമിഡിൻ, ക്രിയാറ്റിൻ തുടങ്ങിയ ചേരുവകൾ അടങ്ങിയ “ഗ്രീൻ ജയന്റ്” ഉപയോഗിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നതെന്ന് ഫോർച്യൂൺ റിപ്പോർട്ട് പറയുന്നു. പ്രായം കുറക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ബ്ലൂംബെർഗ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രോജക്റ്റ് ബ്ലൂപ്രിന്റ് എന്നാണ് ഡോക്ടർമാർ ഇദ്ദേഹത്തിന്റെ ചികിത്സയെ വിശേഷിപ്പിക്കുന്നത്.

മരണഭയം കാരണം വളരെ പതുക്കെയാണ് ഇദ്ദേഹം കാറോടിക്കുക. തിരക്കേറിയ ലോസ് ഏഞ്ചൽസ് നഗരത്തിലൂടെ മണിക്കൂറിൽ 16 മൈൽ വേഗതയിലുള്ള ഇയാളുടെ ഡ്രൈവിങ് വാർത്തകളിലിടം പിടിച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും റിസ്ക് കൂടിയത് ഡ്രൈവിങ്ങാണെന്നും ബ്രയാൻ പറ‍ഞ്ഞിരുന്നു. തന്റെ പേയ്‌മെന്റ് പ്രോസസ്സിംഗ് കമ്പനിയായ ബ്രെയിൻട്രീ പേയ്‌മെന്റ് സൊല്യൂഷൻസ് 800 മില്യൺ ഡോളറിന് EBay-ക്ക് വിറ്റതോടെ 30ാമത്തെ വയസ്സിൽ തന്നെ ഇയാൾ സമ്പന്നനായി. ഇയാളുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ കേറ്റ് ടോലോയും ഇയാളെ അനുകരിച്ച് ആന്റി ഏജിങ് ജീവിതശൈലി സ്വീകരിച്ചു. 400 മില്യൺ ഡോളറാണ് നിലവിൽ ഇയാളുടെ ആസ്തി.

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.

ദര്‍ഘാസ് ക്ഷണിച്ചു.

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൂറിസ്റ്റ് കാറാണ് ആവശ്യം. ഇന്നോവ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ എന്നിവക്ക്

അധ്യാപക കൂടിക്കാഴ്ച

പിണങ്ങോട് :ഗവണ്മെന്റ് യു പി സ്കൂൾ പിണങ്ങോടിൽ ഒഴിവുള്ള പാർട്ട് ടൈം സംസ്‌കൃതം തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 06/08/2025 ബുധനാഴ്ച രാവിലെ 11.00 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /എം.ടെക് (സി.എസ്/ഐ.ടി) എന്നിവയാണ് അടിസ്ഥാന യോഗ്യത. യു.ജി.സി നെറ്റ്/

സ്‌പോട്ട് അഡ്മിഷന്‍

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസ്സിംഗ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് (നെറ്റ്വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി) കോഴ്‌സുകളിലേക്ക്

കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ പഠന സൗകര്യം; ജില്ലയില്‍ സമ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ അംഗങ്ങള്‍ക്ക് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ യോഗ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പൊഴുതന ഗ്രാമ പഞ്ചായത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.