പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

തിരുവനന്തപുരം: ഒമാൻ എയർ ഒക്‌ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഞായർ, ബുധൻ ദിവസങ്ങളിൽ 0745-ന് എത്തി 0845-ന് പുറപ്പെടും.

വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന് പുറപ്പെടും. 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.

കേരള പോലീസ് അസോസിയേഷൻ ബിപിൻ സണ്ണി പ്രസിഡണ്ട് ഇർഷാദ് മുബാറക്ക് സെക്രട്ടറി

കൽപ്പറ്റ: കേരള പോലീസ് അസോസിയേഷൻ്റെ 2025-27 വർഷത്തേക്കുള്ള വയനാട് ജില്ലാ പ്രസിഡണ്ടായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിപിൻ സണ്ണിയെയും സെക്രട്ടറിയായി വൈത്തിരി പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ്-കോപ്രയില്‍ അമ്പലം, വെള്ളമുണ്ട-മഠത്തുംകുനി, എള്ളുമന്ദം പ്രദേശങ്ങളില്‍നാളെ ഓഗസ്റ്റ് അഞ്ചിന് രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാപ്പിക്കളം,

ലഹരി വിരുദ്ധ മാരത്തോണ്‍ ഓഗസ്റ്റ് 10 ന്

യുവ തലമുറയെ ലഹരി പിടിമുറുക്കുന്ന സാഹചര്യത്തില്‍ ലഹരി വിമുക്ത സമൂഹത്തെ വാർത്തെടുക്കാൻ ജെ.എസ്.ഒ.വൈ.എ മാനന്തവാടി മേഖല ലഹരി വിരുദ്ധ മാരത്തോണ്‍ സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 10 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മാനന്തവാടി മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ നിന്നും

എസ്.പി.സി. ദിനാചരണം നടത്തി

തരിയോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ പതിനഞ്ചാം എസ്.പി.സി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളിൽ നിയമവ്യവസ്ഥയോടുള്ള ബഹുമാനം വളർത്തുവാനും, സുരക്ഷിതമായ സ്കൂൾ പരിസ്ഥിതി ഉണ്ടാക്കുവാനും, കായികവും മാനസികവുമായ വികാസം നൽകുവാനും,

ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരം വേണം- കെ പി സി സി സംസ്ക്കാര സാഹിതി

കൽപ്പറ്റ: ചുരം യാത്രാക്കുരുക്കിന് ശാശ്വത പരിഹാരംകാണാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരം നവീകരണവും ചുരത്തിലെ ഗതാഗത നിയന്ത്രണവും ജലരേഖയായി മാറുകയാണ്.വാഹനങ്ങൾ കുടുങ്ങിയാൽ

ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ

തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാ ടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.