ഹുക്ക സിഗരറ്റിനേക്കാള്‍ അപകടകാരി!, കര്‍ണാടക നിരോധനത്തിനൊരുങ്ങുന്നു

കര്‍ണാടകയില്‍ ഹുക്ക ബാറുകളും പാര്‍ലറുകളും നിരോധിച്ചു. പുകവലിക്ക് ബദലായി ചില റെസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ ഹുക്ക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവക്കും നിരോധനം ബാധകമാകും. സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് ഹുക്ക എന്ന് പഠനങ്ങള്‍ ഉണ്ട്. ഇതാണ് കര്‍ണാടക ഹുക്ക ബാറുകള്‍ ഉടന്‍ നിരോധിക്കാന്‍ കാരണം. ഇതിനായി സിഗരറ്റ്, പുകയില ഉല്‍പന്നങ്ങളുടെ നിയമത്തില്‍ ആണ് കര്‍ണാടക ഭേദഗതി വരുത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

പുകയിലയ്ക്കും മയക്കുമരുന്നിനും ഇരയാകുന്ന യുവതലമുറയെ സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമം കര്‍ണാടക ഭേദഗതി ചെയ്യുകയാണ്. കുട്ടികള്‍ ഹുക്കയ്ക്ക് അടിമപ്പെടുന്നതാണ് നിരോധനത്തിന് പിന്നില്‍. വിനോദത്തിനായി ധാരാളം കുട്ടികള്‍ ഹുക്ക ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കാം എന്നതിനാലാണ് നിരോധനം കൊണ്ടുവരുന്നത്. 300ല്‍ അധികം ഹുക്ക ബാറുകളാണ് കര്‍ണാടകയില്‍ മാത്രമുള്ളത്.

യുഎസിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, ഹുക്ക പൈപ്പിലെ പുകയില്‍ സിഗരറ്റിനേക്കാള്‍ വിഷാംശമുണ്ട്. സിഗരറ്റ് പുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹുക്കയുടെ പുകയില്‍ ലെഡിന്റെ അംശവും കൂടുതലാണ്.

45 മിനിറ്റിന് 1,000 രൂപ വരെ

ഒരു ഹുക്ക സെഷന്‍ ഏകദേശം 45 മിനിറ്റ് നീണ്ടുനില്‍ക്കും. 400500 രൂപ മുതല്‍ 1000 രൂപ വരെയൊക്കെയാണ് വിവിധ സെഷനുകള്‍ക്ക് ഈടാക്കുന്നത്. എന്നാല്‍ 45 മിനിറ്റിലെ സെഷനില്‍ ശ്വസിക്കുന്ന നിക്കോട്ടിന്‍ 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. പല ഫ്‌ലേവറുകളിലും ഹുക്ക പുകയില ഉത്പന്നങ്ങള്‍ ലഭ്യമാണ്.

അമേരിക്കന്‍ ലംഗ് അസോസിയേഷന്‍ വെബ്‌സൈറ്റ് അനുസരിച്ച്, ഹുക്ക പുകയില്‍ കുറഞ്ഞത് 82 വിഷമയമുള്ള രാസവസ്തുക്കളുണ്ട്. സ്ഥിരമായ ഉപയോഗം വിവിധ അര്‍ബുദങ്ങള്‍ക്കും കാരണമാകാം. ഹുക്ക പുകയില ചൂടാക്കാന്‍ ഉപയോഗിക്കുന്ന കരി അധിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

ജനപ്രതിനിധികളെ ആദരിച്ചു.

പൂതാടി പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും CDS ഭാരവാഹികളേയും കേരള ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.പഞ്ചായത്തിലെ കേണിച്ചിറ,ഇരുളം,വകേരി,നടവയൽ ശാഖകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ T V. സുരേന്ദ്രൻ അധ്യക്ഷത

പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ

പഴയ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് വിൽക്കാനോ റീ-രജിസ്റ്റർ ചെയ്യാനോ ഇനി ആർടിഒ ഓഫീസുകൾ കയറി നിരങ്ങേണ്ടി വരില്ല. വാഹന കൈമാറ്റ പ്രക്രിയ ലളിതമാക്കുന്നതിൻ്റെ ഭാഗമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.