മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിലെ ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തദ്ദേശസ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം വകുപ്പുകള്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ അസിസ്സ്റ്റന്റ് എഞ്ചിനിയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 10 നകം ലഭിക്കണം. വിലാസം – ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍,മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതി,സിവില്‍ സ്റ്റേഷന്‍,കല്‍പ്പറ്റ, വയനാട്. ഫോണ്‍. 04936-205959, 296959.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.