മാനന്തവാടി: പൊതു വിദ്യഭ്യാസത്തിൻ്റെ ഗുണനിലവാരമുയർത്താൻ വിദ്യഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾക്ക് തുടക്കമായി.മാനന്തവാടി ബി.ആർ.സി.യിൽ നടന്ന അധ്യാപക പരിശീലനം ഡി.പി.സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒരോ മാസവും അധ്യാപക പരിശീലനങ്ങൾ, നിരന്തര വിലയിരുത്തലുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഏതെങ്കിലും സ്കുളുകളുടെ വിജയങ്ങൾക്കുപരി എല്ലാ വിദ്യാർത്ഥികളുടെ വിജയത്തിനായുള്ള പഡതികളാണ് നടപ്പിലാക്കുന്നത് ജില്ലാ ഡയറ്റ് അധ്യാപിക ഷീജ,
ബി.പി.സി. സുരേഷ് കെ.. കെ, ഉനൈസ് തങ്ങൾ, യൂനുസ്.ഇ, റഊഫ് പള്ളിക്കൽ, അക്ബറലി എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.