ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ നേതൃത്വത്തിൽ ബത്തേരി ഐഡിയൽ സ്നേഹഗിരി സ്കൂളിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ജൂനിയർ ആണ് പെൺ വിഭാഗങ്ങളിൽ വിജയികളായി ഡബ്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോൾ ചാമ്പ്യന്മാരായി. ജിഎച്ച്എസ്എസ് പനമരത്തിനാണ് രണ്ടാം സ്ഥാനം.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ